Today: 18 Dec 2024 GMT   Tell Your Friend
Advertisements
ജര്‍മ്മന്‍ പൗരനായിരിക്കെ ഇന്ത്യയില്‍ 4 തവണ എംഎല്‍എ; 30 ലക്ഷം രൂപ പിഴ
Photo #1 - Germany - Otta Nottathil - eletion_scam_ramesh_chennamaneni_Telangana_HG
ഹൈദരാബാദ്: ജര്‍മ്മന്‍ പൗരനായിരിക്കെ ഇന്ത്യന്‍ പൗരനാണെന്ന വ്യാജരേഖ ചമച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച മുന്‍ എംഎല്‍എയും ബിആര്‍എസ് നേതാവുമായ ചെന്നമനേനി രമേശിനു കോടതി കനത്ത പിഴയിട്ടു. കോണ്‍ഗ്രസ് നേതാവ് ആദി ശ്രീനിവാസ് നല്‍ശിയ ഹര്‍ജിയിലാണ് തെലങ്കാന ഹൈക്കോടതിയുടെ വിധി. ജര്‍മ്മന്‍ എംബസിയില്‍നിന്ന് താന്‍ ജര്‍മന്‍ പൗരനല്ലെന്ന് സ്ഥിരീകരിക്കുന്ന രേഖകള്‍ നല്‍കുന്നതില്‍ രമേശ് പരാജയപ്പെട്ടുവെന്ന് കോടതി കണ്ടെത്തി. 2023 നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രമേശിനു 30 ലക്ഷം രൂപ പിഴ ചുമത്തി. അതില്‍ 25 ലക്ഷം രൂപ കോണ്‍ഗ്രസ് നേതാവ് ശ്രീനിവാസിനു നല്‍കണം എന്നും കോടതി വിധിച്ചു.

ഒരു വിദേശപാസ്പോര്‍ട്ടുള്ള ഇന്‍ഡ്യന്‍ വംശജന് ഒരു കാരണവശാലും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനോ, വോട്ട് ചെയ്യാനേ, കൂടാതെ ഒരു റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാനേ അവകാശമില്ല സാഹചര്യത്തിലാണ് ഇയാള്‍ തെറ്റിദ്ധരിപ്പിച്ച് സ്ഥാനാര്‍ത്ഥിയായതും മല്‍സരിച്ച് വിജയിച്ചതും. അതേ സമയം ഇക്കൊല്ലം ജൂണ്‍ 27 നാണ് ജര്‍മനി ഇരട്ടപൗരത്വ നിയമം പ്രാബല്യത്തിലാക്കിയത്. എന്നാല്‍ ഇന്‍ഡ്യന്‍ സര്‍ക്കാര്‍ ഇതുവരെ ഇരട്ടപൗരത്വം അനുവദിച്ചിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമാണ്.

രമേശിനു 2023 വരെ സാധുതയുള്ള ജര്‍മ്മന്‍ പാസ്പോര്‍ട്ട് ഉണ്ടെന്നും അപേക്ഷയിലെ വസ്തുതകള്‍ മറച്ചുവച്ചതിന്റെ പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും 2020ല്‍ കേന്ദ്രം തെലങ്കാന ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതേ കാരണത്താല്‍ 2013ല്‍ അന്നത്തെ അവിഭക്ത ആന്ധ്രാപ്രദേശ് ഹൈക്കോടതി രമേശിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയിരുന്നു. തുടര്‍ന്ന് രമേശ് സുപ്രീം കോടതിയെ സമീപിച്ച് സ്റേറ വാങ്ങി. എന്നാല്‍, സ്റേറ നിലവിലിരിക്കെ, 2014, 2018 തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് വിജയിച്ചു.

4 തവണ വെമുലവാഡ സീറ്റില്‍ നിന്ന് രമേശ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2009 ല്‍ തെലുങ്ക് ദേശം പാര്‍പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. തുടര്‍ന്ന് 2010 മുതല്‍ 2018 വരെ മൂന്ന് തവണ, ബിആര്‍എസ് സ്ഥാനാര്‍ഥിയായി വിജയിച്ചു. നിയമപ്രകാരം ഇന്ത്യന്‍ പൗരന്മാരല്ലാത്തവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ വോട്ടുചെയ്യാനോ കഴിയില്ല എന്നാണ് നിയമം.

- dated 09 Dec 2024


Comments:
Keywords: Germany - Otta Nottathil - eletion_scam_ramesh_chennamaneni_Telangana_HG Germany - Otta Nottathil - eletion_scam_ramesh_chennamaneni_Telangana_HG,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
X_Mas_album_athipoojithamam_Christmas_released_kumpil_Creations
"അതിപൂജിതമാം ക്രിസ്മസ്" കരോള്‍ഗാന ആല്‍ബം റിലീസ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
അതിപൂജിതമാം ക്രിസ്മസ് ഗാനം ഇവിടെ കേള്‍ക്കാം Recent or Hot News
തുടര്‍ന്നു വായിക്കുക
train_ice_berlin_paris_started
ബര്‍ലിനും പാരീസും ഇടയില്‍ നേരിട്ട് ട്രെയിന്‍ ഗതാഗതം ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
m_pox_germany_identified_confirmed
ജര്‍മനിയില്‍ മങ്കി പോക്സ് സ്ഥിരീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
chancellor_scholz_confidecne_vote_lost_in_pariament_germany
ജര്‍മന്‍ ചാന്‍സലര്‍ ഷോള്‍സ് വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു 2025 ഫെബ്രുവരി 23 ന് തെരഞ്ഞെടുപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
face_confidence_vote_chancellor_scholz
പാര്‍ലമെന്റില്‍ വിശ്വാസ വോട്ടെടുപ്പു തേടി ചാന്‍സലര്‍ ഷോള്‍സ്
തുടര്‍ന്നു വായിക്കുക
ഹാംബുര്‍ഗില്‍ കത്രിക ആക്രമണം ; 5 പേര്‍ക്ക് പരിക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us